തലശേരി: പ്ലസ്വൺ വിദ്യാർഥിനിയായ പതിനേഴുകാരിയെ പീഡിപ്പിച്ച കേസിൽ പത്തൊന്പതുകാരൻ പിടിയിൽ. പീഡനത്തിൽനിന്നു രക്ഷതേടി പെൺകുട്ടി ഘോഷയാത്രയ്ക്കിടയിലേക്ക് ഓടിക്കയറി. തുടർന്ന് നാട്ടുകാരും പോലീസും ചേർന്ന് പെൺകുട്ടിയെ രക്ഷപ്പെടുത്തുകയും പ്രതിയെ കൈയോടെ പിടികൂടുകയുമായിരുന്നു. പെൺകുട്ടിയെ സർക്കാർ സുരക്ഷാകേന്ദ്രത്തിലേക്ക് മാറ്റി. പോലീസ് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി മെഡിക്കൽ പരിശോധനയ്ക്ക് വിധേയമാക്കി. 19കാരനെ ഇന്ന് വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കും. പ്രതി തന്നെ ഒരു വർഷമായി പീഡിപ്പിച്ചുവരികയായിരുന്നുവെന്നും ഗത്യന്തരമില്ലാതെയാണ് ഇറങ്ങിയോടിയതെന്നും പെൺകുട്ടി പോലീസിനോട് പറഞ്ഞു.
17കാരിയെ പീഡിപ്പിച്ച കേസിൽ 19കാരൻ പിടിയിൽ; പീഡിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ രക്ഷപ്പെട്ട് ഓടിയ പെൺകുട്ടിയെ നാട്ടുകാർ രക്ഷപ്പെടുത്തുകയായിരുന്നു; ഒന്നരവർഷമായി ഇയാൾ തന്നെ പീഡിപ്പിച്ചു വരുകയായിരുന്നുവെന്ന് പെൺകുട്ടി
