കൊടകര: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ഫേസ്ബുക്ക് വഴി പ്രണയംനടിച്ചു വശീകരിച്ച് ലൈംഗികമായി പീഡിപ്പിച്ച കേസിൽ രണ്ടു യുവാക്കളെ കൊടകര സ്റ്റേഷൻ ഹൗസ് ഓഫീസർ കെ. സുമേഷ് അറസ്റ്റ് ചെയ്തു.
കറുകുറ്റി സ്വദേശികളായ അമൽ ടോമി (22), തേജസ് സേവ്യർ (23) എന്നിവരാണ് അറസ്റ്റിലായത്. ഇതിൽ അമൽ ടോമി ഇതിനു മുൻപും പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ കാലടി പോലീസിന്റെ പിടിയിലായിട്ടുണ്ട്.