പത്തനംതിട്ട: സാമൂഹികമാധ്യമത്തിലൂടെ പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. നിരണം ജോണിമുക്കിന് പടിഞ്ഞാറ് കൊല്ലംപറമ്പില്‍ ജെവിന്‍ തോമസ് ഏബ്രഹാമിനെ (21) യാണ് പുളിക്കീഴ് പോലീസ് അറസ്റ്റ് ചെയ്തത്.
സാമൂഹികമാധ്യമങ്ങളിലൂടെ നിരന്തരം പിന്തുടര്ന്ന്, പരിചയത്തിലാവുകയും 2022 ഏപ്രിലില്‍ പ്രതിയുടെ വീട്ടില്‍ പെണ്‍കുട്ടിയെ വിളിച്ചുവരുത്തി ബലാത്സംഗത്തിന് വിധേയയാക്കുകയായിരുന്നുവെന്നാണ് കേസ്. പെണ്‍കുട്ടിയുടെ നഗ്നചിത്രങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ഇയാള്‍, മറ്റൊരു ദിവസവും വീട്ടിലെത്തിച്ചു പീഡിപ്പിച്ചു.
2023 മാര്‍ച്ചില്‍ കോഴിക്കോട് മിഠായിത്തെരുവിലെത്തിച്ച് ലോഡജിലും ലൈംഗിക പീഡനത്തിന് വിധേയയാക്കി. പീഡനങ്ങള്‍ നടക്കുമ്പോള്‍ പെണ്‍കുട്ടിക്കു പ്രായപൂര്‍ത്തിയായിട്ടില്ലാത്തതിനാല്‍ പോക്സോ നിയമപ്രകാരമാണ് കേസ്.
കീഴ് വായ്പൂര് എസ്എച്ച്ഒ വിപിന്‍ ഗോപിനാഥിനാണ് അന്വേഷണച്ചുമതല. അറസ്റ്റിലായ ജെവിന്റെ മൊബൈല്‍ ഫോണ്‍ പോലീസ് പിടിച്ചെടുത്തു ശാസ്ത്രീയ പരിശോധനയ്ക്കയച്ചു.