വലപ്പാട്: വീട്ടമ്മയുടെ മോർഫ് ചെയ്ത നഗ്നചിത്രം പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി സ്വർണം ഉൾപ്പടെ പത്തുലക്ഷം രൂപ തട്ടിയെടുത്ത കേസിൽ വിദ്യാർഥികൾ ഉൾപ്പടെയുള്ള നാലു യുവാക്കളെ അറസ്റ്റുചെയ്തു.
തളിക്കുളം പെരുന്തല അജിൽ, വലപ്പാട് വട്ടപ്പരത്തി കളിച്ചെത്ത് ആദിത്യൻ, വലപ്പാട് വെന്നിക്കൽ അജൻ, തളിക്കുളം മാനങ്ങത്ത് അശ്വൻ എന്നിവരെയാണ് വലപ്പാട് എസ്എച്ച്ഒ ടി.കെ. ഷൈജു, എസ്ഐ കെ.ജെ. ചാക്കോ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റുചെയ്തത്.
ഭീഷണിപ്പെടുത്തി പണംതട്ടിയെന്ന പരാതിയെ തുടർന്നുള്ള അന്വേണത്തിലാണ് പ്രതികൾ കുടുങ്ങിയതെന്ന് പോലീസ് പറഞ്ഞു.