തുറവൂർ: പതിനേഴു വയസുകാരിയായ ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ രണ്ടു പേർ കൂടി പിടിയിൽ. കഴിഞ്ഞ രാത്രിയാണ് ഇവർ പിടിയിലായത്. ഈ സംഭവത്തിൽ കഴിഞ്ഞ ദിവസം പിടിയിലായ വളമംഗലം സ്വദേശി രാജേഷ്, വയലാർ പുതിയകാവ് സ്വദേശി ജിനദേവ് എന്നിവരെ ഞയറാഴ്ച വൈകുന്നേരത്തോടെ കോടതിയിൽ ഹാജരാക്കി റിമന്റ് ചെയ്തിരുന്നു. സംഭവത്തിൽ കൂടുതൽ പ്രതികൾ ഉള്ളതായി അന്വഷണ ഉദ്യോഗസ്ഥനായ കുത്തിയതോട് സർക്കിൾ ഇൻസ്പെക്ടർ പറഞ്ഞു. ഇന്നലെ രാത്രിയിൽ പിടിയിലായവരെ ഇന്ന് വൈകുന്നേരത്തോടെ കോടതിയിൽ ഹാജരാക്കും.
പ്രായപൂർത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ രണ്ടു പേർ കൂടി പിടിയിൽ; സംഭവത്തിൽ കൂടുതൽ പ്രതികൾ ഉള്ളതായി അന്വഷണ ഉദ്യോഗസ്ഥർ
![](https://www.rashtradeepika.com/library/uploads/2017/08/peedanam-bino-balachandran.jpg)