ധർമശാല: ഹിമാചൽപ്രദേശിൽ വിദേശവനിതയെ പീഡിപ്പിച്ച സംഭവത്തിൽ ടിബറ്റൻ പൗരനെ പോലീസ് അറസ്റ്റ് ചെയ്തു. ധർമശാലയിലെ വനിതാ പോലീസ് സ്റ്റേഷനിലാണ് എഫ്ഐആർ രജിസ്റ്റർചെയ്തത്.
പീഡനത്തിനിരയായ യുവതി ആശുപത്രിയിൽ ചികിത്സയിലാണ്. ടിബറ്റൻ പൗരനെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. രണ്ടുപേരുടെയും രേഖകളും പോലീസ് പരിശോധിക്കുന്നുണ്ട്.