തുറവൂർ: എട്ടാം ക്ലാസുകാരിയെ വർഷങ്ങളായി പീഡിപ്പിച്ച ബന്ധു പിടിയിൽ. ടോമി (50) ആണ് പിടിയിലായത്. പീഡനവിവരം പെണ്കുട്ടി സ്കൂൾ അധികൃതരോട് പറയുകയും അധ്യാപകർ ചൈൽഡ് ലൈൻ പ്രവർത്തകരെ അറിയിക്കുകയുമായിരുന്നു. ചൈൽഡ് ലൈൻ പ്രവർത്തകരുടെ നിർദേശത്തെത്തുടർന്ന് പട്ടണക്കാട് പോലീസ് ബുധനാഴ്ച രാത്രി ഇയാളെ അറസ്റ്റു ചെയ്യുകയായിരുന്നു. ചേർത്തല എഎസ്പിയുടെ നേതൃത്വത്തിലാണ് കേസ് അന്വഷണം നടക്കുന്നത്.
എട്ടാം ക്ലാസുകാരിയെ പീഡിപ്പിച്ച മധ്യവയസ്കനായ ബന്ധു പിടിയിൽ; വർഷങ്ങളായി പീഡനത്തിന് ഇരയായി വരുകയായിരുന്നു കുട്ടി
