തൃശൂർ: ഒന്‍പതുവയസുകാരിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ അറുപത്തിയാറുകാരനു മൂന്നുവർഷം കഠിനതടവും മൂവായിരം രൂപ പിഴയും ശിക്ഷ.വരന്തരപ്പിള്ളി കുന്നത്തുംപാടം സ്വദേശി കല്ലേലി വറീത്(66) എന്ന വർഗീസിനെയാണ് തൃശൂർ ഒന്നാം അഡീഷണൽ സെഷൻസ് ജഡ്ജ് കെ.ആർ. മധുകുമാർ ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ ഒരു മാസം അധികതടവ് അനുഭവിക്കണം.
2016ലാണ് കേസിനാസ്പദമായ സംഭവം. സ്കൂൾ അവധിക്കാലത്തു കുട്ടി തനിച്ചായ സമയം നോക്കി വീട്ടിലെത്തിയ പ്രതി ഉപദ്രവിക്കുകയായിരുന്നു. സംഭവത്തെത്തുടർന്നു ഭയന്ന കുട്ടി വിവരം രക്ഷിതാക്കളെ അറിയിച്ചിരുന്നില്ല. പിന്നീട് സ്കൂളിൽ ഐസിഡിഎസിന്റെ ആഭിമുഖ്യത്തിൽ നടത്തിയ കൗണ്‍സലിംഗ് വേളയിലാണ് രണ്ടുതവണ പ്രതി ഉപദ്രവിച്ച വിവരം കുട്ടി കൗണ്‍സിലറെ അറിയിച്ചത്.
സമാനമായ മറ്റൊരു കേസിലും ഇയാൾ പ്രതിയാണ്.പീച്ചി പോലീസാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയത്. പ്രോസിക്യൂഷനായി പോക്സോ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ലിജി മധു ഹാജരായി.