തിരുവനന്തപുരം: വർക്കലയിൽ വ്യത്യസ്ത സംഭവങ്ങളിലായി മധ്യവയസ്കയെയും യുവതിയെയും ലൈംഗികമായി പീഡിപ്പിച്ച കേസിൽ രണ്ട് പേരെ വർക്കല പോലീസ് അറസ്റ്റ് ചെയ്തു. വർക്കല വെട്ടൂർ സ്വദേശി അനിൽകുമാർ (29), ചെറുന്നിയൂർ സ്വദേശി രാഹുൽ (23) എന്നിവരാണ് അറസ്റ്റിലായത്.
അനിൽകുമാർ പ്രദേശവാസിയായ അൻപതുവയസുകാരിയെയും രാഹുൽ ഇരുപതുവയസുകാരിയെയും ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് അറസ്റ്റിലായത്. വർക്കല സിഐ. ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.