തൊടുപുഴ: യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സിപിഎം ലോക്കല്‍ കമ്മിറ്റിയംഗത്തെ പോലീസ് അറസ്റ്റു ചെയ്തു. വഴിത്തല വള്ളിക്കെട്ട് ഭാഗത്ത് കുന്നുപുറത്ത് വിജേഷാണ്(കണ്ണന്‍-30) അറസ്റ്റിലായത്. ചൊവ്വാഴ്ച വൈകിട്ട് 8.30ന് നാണ് സംഭവം. ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിവരുംവഴി യുവാവ് കടന്നുപിടിക്കുകയായിരുന്നു.
യുവതി ഒച്ച വച്ചതോടെ പിടിവിടുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ ഓടിക്കൂടിയപ്പോഴേക്കും ഇയാള്‍ ബൈക്കില്‍ കയറി ഓടി രക്ഷപ്പെടുകയും ചെയ്തു. തുടര്‍ന്ന് നാട്ടുകാര്‍ പോലീസിനെ വിവരമറിയിക്കുകയും യുവതി പരാതി നല്‍കുകയും ചെയ്തു.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ രാത്രി തന്നെ ഇയാളുടെ വീട്ടില്‍ നിന്നും യുവാവിനെ പിടികൂടുകയായിരുന്നു. വഴിത്തലയില്‍ ഓട്ടോറിക്ഷ വര്‍ക്ഷോപ്പ് നടത്തുന്ന വിജേഷ് സജീവ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനാണ്. പ്രതിയെ പിടികൂടുന്‌പോള്‍ മദ്യലഹരിയിലായിരുന്നവെന്നും ഇയാളെ കോടതി ഹാജാരാക്കി റിമാന്‍ഡ് ചെയ്തതായും കരിങ്കുന്നം പോലീസ് പറഞ്ഞു.