വടകര: അയൽപക്കത്തെ വാടക വീട്ടിൽ താമസിച്ച പതിനേഴുകാരിയെ നിരന്തരം പീഡിപ്പിച്ച കേസിൽ 23 കാരൻ റിമാൻഡിൽ. പോക്സോ നിയമ പ്രകാരം പിടിയിലായ വിപിൻകൃഷ്ണനെ കോഴിക്കോട് ജില്ലാകോടതി റിമാൻഡ്ചെയ്തു.
പ്രണയം നടിച്ച് രണ്ടു വർഷത്തോളം പീഡിപ്പിക്കുകയായിരുന്നു.
ഇയാളുടെ ശല്യം സഹിക്കാനാവാതെ കുടുംബം നാട്ടിലേക്ക് മടങ്ങിയിട്ടും പ്രതി പിന്മാറിയില്ല. ഒടുവിൽ സഹിക്കവയ്യാതെ പരാതിപ്പെടുകയായിരുന്നു. വടകര പോലീസ് ഇൻസ്പെക്ടർ ടി.മധുസൂദനൻ അറസ്റ്റ് ചെയ്ത പ്രതിയെ വൈദ്യ പരിശോധനക്കു ശേഷം കോഴിക്കോട് കോടതിയിൽ ഹാജരാക്കി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്യുകയായിരുന്നു.