തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. ചാന്നാങ്കര, ജൻമ്മി മുക്ക് സ്വദേശി സലാഹുദ്ദിൻ (60) നെയാണ് കഠിനംകുളം പോലീസ് അറസ്റ്റ് ചെയ്തത്. ഒൻപതും പതിനാലും വയസുള്ള പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസിലാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. കുട്ടികൾ പീഡനവിവരം മാതാപിതാക്കളോടും സ്കൂൾ അധികൃതരോടും വെളിപ്പെടുത്തിയതിനെ തുടർന്നാണ് പോലീസിൽ വിവരം ലഭിച്ചത്.
പോലീസ് കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിൽ പ്രതിയെ പോക്സോ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്യുകയായിരുന്നു. കഴിഞ്ഞ രണ്ട് വർഷക്കാലമായി ഇയാൾ കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച് വരികയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
കഠിനംകുളം സിഐ. വിനോദ് കുമാർ, എസ്ഐമാരായ അഭിലാഷ്, കൃഷ്ണപ്രസാദ്, എഎസ്ഐ. സവാദ് ഖാൻ, സിപിഒ സജിൻകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.