നാദാപുരം: പ്ലസ്ടു പ്രാക്ടിക്കൽ പരീക്ഷ ഹാളിൽ വച്ച് വിദ്യാർഥിനിയെ മാനഭംഗപെടുത്തിയെന്ന കേസിൽ അധ്യാപകന് ഏഴുവർഷം കഠിന തടവും അര ലക്ഷം രൂപ പിഴയും.
മേമുണ്ട ഹയർസെക്കൻഡറി സ്കൂൾ അധ്യാപകൻ അഞ്ചു പുരയിൽ ലാലു (45) നെയാണ് നാദാപുരം ഫാസ്റ്റ് ട്രാക്ക് കോടതി (പോക്സോ)ജഡ്ജ് എം. സുഹൈബ് ശിക്ഷിച്ചത്.
അഴിയൂർ ഹയർസെക്കൻഡറി സ്കൂളിൽ 2023 ഫെബ്രുവരി 22 ന് പ്രാക്ടിക്കൽ പരീക്ഷ എഴുതാനെത്തിയ വിദ്യാർഥിനിയെ കടന്ന് പിടിച്ച് പരീക്ഷയുടെ ഇൻവിജിലേറ്ററായ പ്രതി മാനഭംഗപെടുത്തിയെന്നാണ് കേസ്.
ചോന്പാല പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ സിഐ ശിവൻ ചാടോത്താണ് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷൻ ഭാഗത്ത് നിന്നു 13 സാക്ഷികളെയും 21 രേഖകളും ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. മനോജ് അരൂർ ഹാജരായി.