തിരുവല്ല: സഹോദരനൊപ്പം നടന്നു പോകുകയായിരുന്ന പതിനെട്ടുകാരിയെ നടുറോഡില്‍ കടന്നുപിടിച്ച സംഭവത്തില്‍ അറുപത്തിയാറു കാരനെ തിരുവല്ല പോലീസ് അറസ്റ്റ് ചെയ്തു. കിഴക്കന്‍ ഓതറ പ്രയാറ്റ് പടിഞ്ഞാറേതില്‍ വീട്ടില്‍ മോഹനനാണ് പിടിയിലായത്.
ചൊവ്വാഴ്ച രാവിലെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആറ് വയസുകാരനായ സഹോദരനൊപ്പം നടന്നു വരികയായിരുന്ന പെണ്‍കുട്ടിയെ ഓതറ – കൈച്ചിറ റോഡിലെ ആളൊഴിഞ്ഞ ഭാഗത്ത് മോഹനന് പിന്നില്‍കൂടി എത്തി ശരീര ഭാഗങ്ങളില്‍ കടന്നു പിടിക്കുകയായിരുന്നു.
പെണ്‍കുട്ടി ഉച്ചത്തില്‍ നിലവിളിച്ചതോടെ ഇയാള്‍ സംഭവം സ്ഥലത്തു നിന്നും സൈക്കിളില്‍ രക്ഷപ്പെട്ടു.തുടര്‍ന്ന് പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ തിരുവല്ല പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
പെണ്‍കുട്ടി നല്കിയ വിവരങ്ങള്‍ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തില്‍ തിരുവല്ല സിഐ ബി. കെ. സുനില്‍ കൃഷ്ണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം മോഹനനെ വീടിനു സമീപത്തുനിന്ന് അറസ്റ്റ് ചെയ്തു.