പാലോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം ഒളിവിൽ പോയ ഇരുപതുകാരൻ രണ്ടുവർഷത്തിന് ശേഷം അറസ്റ്റിൽ .ചല്ലിമുക്ക് പാമ്പു ചത്ത മണ്ണ് ശശി വിലാസത്തിൽ യശ്വന്ത് എസ്. കുമാറാണ് പാലോട് പോലീസിന്റെ പിടിയിലായത്.
വിവാഹ വീട്ടിൽ വച്ച് പരിചയപ്പെട്ട പെൺകുട്ടിയുടെ ഫോൺ നമ്പർ കരസ്ഥമാക്കി നിരന്തരം വിളിക്കുകയും വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. രാജസ്ഥാനിലേക്ക് കടന്ന യശ്വന്തിനെ തേടി ഒരു വർഷം മുമ്പ് പോലീസ് എത്തിയെങ്കിലും ഇയാൾ മഹാരാഷ്ട്രയിലേക്കും അവിടെ നിന്ന് ഹൈദ്രാബാദിലേക്കും പോയി.
സിഐ കെ. ബി. മനോജ് കുമാറിന്റെ നേതൃത്വത്തിൽ എസ്ഐ ഭുവനേന്ദ്രൻ നായർ, എഎസ്ഐ അൻസാരി, സിപിഒമാരായ പ്രദീപ്, രാജേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.