ചെറുവത്തൂർ: ഡ്രൈവർ അപമര്യാദയോടെ സംസാരിച്ചപ്പോൾ യുവതി ഓടുന്ന ഒാട്ടോറിക്ഷയിൽ നിന്നും പുറത്തേക്കേയ്ക്കു ചാടി. പിലിക്കോട് തോട്ടം ഗേറ്റിലെ സന്തോഷിന്റെ ഭാര്യ ടി.വി. കവിതയാണ് രക്ഷപ്പെടാനുള്ള വ്യഗ്രതയിൽ ഓട്ടോയിൽ നിന്നും ചാടിയത്. സാരമായി പരിക്കേറ്റ ഇവരെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെയാണ് സംഭവം.
മകളുടെ ക്ലാസ് പിടിഎ യോഗത്തിന് പങ്കെടുക്കാൻ തോട്ടംഗേറ്റിൽ നിന്നാണ് ഇവർ ഒാട്ടോറിക്ഷയിൽ കയറിയത്. മാന്യമല്ലാത്ത വാക്കുകൾ ഡ്രൈവർ പറഞ്ഞപ്പോൾ വണ്ടി നിർത്താൻ യുവതി ആവശ്യപ്പെട്ടു.എന്നാൽ ഡ്രൈവർ തയാറാകാതിരുന്നപ്പോഴാണ് ഒാട്ടോറിക്ഷയിൽ നിന്നും ചാടിയത്. ചന്തേര പോലീസ് കേസെടുത്തു.