ആലുവ: പതിനൊന്ന് വയസുള്ള ദളിത് ബാലികയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഓട്ടോറിക്ഷ ഡ്രൈവറെ കോടതി റിമാൻഡ് ചെയ്തു. ആലുവ ഊമൻ കുഴിത്തടം പ്രിയ ലൈനിൽ ജോസി എന്ന് വിളിക്കുന്ന ജോസഫ് ദേവസി (43)യെയാണ് റിമാൻഡ് ചെയ്തത്.
പെൺകുട്ടിയുടെ മാതാപിതാക്കൾ റൂറൽ എസ്പിക്ക് പരാതി നൽകിയതിനെത്തുടർന്ന് പ്രതി ഒളിവിൽ പോയിരിക്കുകയായിരുന്നു. പരാതി നൽകി രണ്ടുദിവസം വൈകിയാണ് കുട്ടിയുടെ വീട്ടിൽ വന്ന് വനിതാസെൽ മൊഴി എടുത്തത്. കുട്ടി വിവരങ്ങൾ വിശദീകരിക്കാൻ ആദ്യം മടി കാണിച്ചതിനെത്തുടർന്ന് അധ്യാപികയെ കൂടി കുട്ടിയുടെ വീട്ടിലേക്ക് വിളിച്ചു വരുത്തിയാണ് മൊഴിയെടുക്കൽ പൂർത്തിയാക്കിയത്.