കണ്ണൂർ: ഓട്ടോയിൽ സഞ്ചരിക്കുകയായിരുന്ന യുവതിയെ യുവാവ് മാനഭംഗപ്പെടുത്താൻ ശ്രമിച്ചു. കണ്ണൂർ ഇരിട്ടിയിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് പന്തലങ്ങാടി സ്വദേശി റിയാസിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾ മാനഭംഗപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ ഓട്ടോയിൽനിന്നു ചാടിയ യുവതി തലശേരി ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.ഓട്ടോറിക്ഷാ ഡ്രൈവറെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്തു വരികയാണ്.
ഓട്ടോയിൽ യുവതിയെ മാനഭംഗപ്പെടുത്താൻ ശ്രമം; ഓട്ടോയിൽ നിന്ന് ചാടിയാണ് യുവതി രക്ഷപ്പെട്ടത്; യുവാവിനെ അറസ്റ്റു ചെയ്തു
