വളപട്ടണം: അഴീക്കോട് കൂടെ ജോലി ചെയ്യുന്ന യുവതിയെ തലയ്ക്കടിച്ചു ബോധം കെടുത്തി പീഡിപ്പിച്ചെന്ന പരാതിയിൽ പാലക്കാട് സ്വദേശിക്കെതിരേ വളപട്ടണം പോലീസ് കേസെടുത്തു.
അഴീക്കോട് പൂതപ്പാറയിലെ ഓൺലൈൻ ഡിസ്ട്രിബ്യൂഷൻ സ്ഥാപനത്തിലെ ജോലിക്കാരിയായ 24 കാരിയുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്.
ഇതേ സ്ഥാപനത്തിലെ ജോലിക്കാരനായ 41 കാരനെതിരെയാണ് യുവതിയുടെ പരാതി.നവംബർ മാസത്തിലാണ് കേസിനാസ്പദമായ സംഭവം.
സ്ഥാപനത്തിൽ വച്ച് യുവതിയോട് അശ്ലീല സംഭാഷണം നടത്തുകയും ഇത് തടഞ്ഞ യുവതിയെ തലയ്ക്കടിച്ച് ബോധം കെടുത്തിയ ശേഷം സ്ഥാപനത്തിന് അടുത്തുള്ള 41 കാരൻ താമസിക്കുന്ന ക്വാർട്ടേഴ്സിൽ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു.
സംഭവത്തിൽ വളപട്ടണം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.