ഭോപ്പാൽ: സഹപ്രവർത്തകയായ വനിതാ പോലീസ് ഉദ്യോഗസ്ഥയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ സിവിൽ പോലീസ് ഉദ്യോഗസ്ഥനെതിരേ കേസ്. ആനന്ദ് ഗൗതം എന്ന പോലീസുകാരനെതിരേയാണു കേസ് രജിസ്റ്റർ ചെയ്തത്.
മധ്യപ്രദേശിലെ വിദിഷ ജില്ലയിലെ പോലീസ് സ്റ്റേഷനിലാണു സംഭവം. ജൂണ്‍ 15-ന് ആനന്ദ് നസീർബാദ് പോലീസ് സ്റ്റേഷനിൽ ജോലി ചെയ്യവെ, ആനന്ദ് ജവഹർ ചൗക്കിലെ ഹോട്ടലിൽ മുറിയെടുത്ത് മയക്കുമരുന്നു നൽകി മയക്കി പീഡിപ്പിച്ചു എന്നാണു പോലീസ് ഉദ്യോഗസ്ഥ നൽകിയ പരാതിയിൽ ആരോപിക്കുന്നത്.
പീഡനദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്നും ലൈംഗികബന്ധത്തിന് വിസമ്മതിച്ചാൽ മുഖത്ത് ആസിഡ് ഒഴിക്കുമെന്ന് ആനന്ദ് ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ ആരോപണമുണ്ട്.
സംഭവത്തിൽ അഞ്ചു മാസത്തിനുശേഷമാണു പോലീസ് ഉദ്യോഗസ്ഥ അധികൃതർക്കു പരാതി നൽകുന്നത്. ആനന്ദിനെതിരെ അന്വേഷണം തുടങ്ങിയതായി പോലീസ് പറഞ്ഞു.