എരുമേലി: രണ്ടു വർഷത്തോളം പ്രണയത്തിനൊടുവിൽ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ പ്രതി അറസ്റ്റിലായി. മണിമല കടയനിക്കാട് പൊട്ടംപ്ലാക്കൽ ബിനോ ബാലചന്ദ്രൻ (37) ആണ് അറസ്റ്റിലായത്. യുവതി ഏഴ് മാസം ഗർഭിണിയാണെന്ന് പരാതിയിൽ പറയുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കിയെന്ന് അന്വേഷണത്തിന് നേതൃത്വം നൽകിയ മണിമല സിഐ ടി.ഡി. സുനിൽ കുമാർ അറിയിച്ചു.
ഗർഭിണിയാണെന്നറിഞ്ഞപ്പോൾ ഒഴിവാക്കി..! രണ്ടുവർഷത്തെ പ്രണയത്തിനൊടുവിൽ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു: യുവതിയുടെ പരാതിയിൽ കാമുകനെ അറസ്റ്റു ചെയ്തു
