
തിരുവനന്തപുരം: പാനൂർ പാലത്തായിയില്‍ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച ബിജെപി നേതാവ് കൂടിയായ അധ്യാപകനെ അറസ്റ്റ് ചെയ്യാത്തത് പോലീസിന് നാണക്കേടാണെന്ന് മന്ത്രി കെ.കെ ശൈലജ.
ഡിജിപിയെ വിളിച്ച് താൻ വിവരം അറിയിച്ചിട്ടുണ്ടെന്നും അവർ പറഞ്ഞു. അധ്യാപകനെ അറസ്റ്റ് ചെയ്തില്ലെങ്കിൽ പോലീസിനെതിരെ കർശന നടപടി സ്വീകരിക്കേണ്ടിവരുമെന്നും മന്ത്രി അറിയിച്ചു.
അധ്യാപകനെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് പൗരാവകാശ പ്രവർത്തകർ മുഖ്യമന്ത്രിക്കും സ്ഥലം എംഎല്‍എ കൂടിയായ മന്ത്രി കെ.കെ ശൈലജക്കും പരാതി നല്‍കിയിരുന്നു.
അധ്യാപകനെതിരെ പോക്സോപ്രകാരം കേസെടുത്തിട്ട് 25 ദിവസങ്ങള്‍ കഴിഞ്ഞു. ബിജെപി തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പത്മരാജനാണ് പ്രതി. ഇയാളെ അറസ്റ്റ് ചെയ്യാൻ പോലീസ് ഇതുവരെ തയാറായിട്ടില്ല.