കൊച്ചി: സ്വകാര്യ ബസില്‍ യാത്ര ചെയ്യുകയായിരുന്ന യുവതിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ കേസിലെ പ്രതിയെ പോലീസ് പിടികൂടി.
ഇടപ്പള്ളി എം.എ. സജീവന് റോഡില്‍ വാടകയ്ക്ക് താമസിക്കുന്ന ഇടകൊച്ചി ചുള്ളിക്കാട്ട് ജോണ്സണ് ഡുറോ(61) ആണ് ഹാര്‍ബര്‍ പോലീസിന്റെ പിടിയിലായത്. ഏഴിന് ഉച്ചകഴിഞ്ഞ് 3.15 ഓടെയാണ് കേസിനാസ്പദമായ സംഭവം.
തോപ്പുംപടി ഭാഗത്തുനിന്നും എറണാകുളം ഭാഗത്തേക്ക് സര്‍വീസ് നടത്തുന്ന സ്വകാര്യ ബസില്‍ യുവതിക്കൊപ്പം സീറ്റില്‍ ഇരുന്ന് യാത്ര ചെയ്ത പ്രതി ബസ് നേവല്ബെയ്സ് ഭാഗത്ത് എത്തിയപ്പോള്‍ ലൈംഗിക അതിക്രമം നടത്തുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.