തിരുവനന്തപുരം: കെ.സി.വേണുഗോപാൽ എംപിക്കെതിരെയുള്ള പീഡനപരാതിയിൽ പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തി. വനിതാ മജിസ്ട്രേറ്റ് മുന്പാകെയാണു പരാതിക്കാരി മൊഴി നൽകിയത്.
മജിസ്ട്രേറ്റിന്റെ ചേംബറിലായിരുന്നു മൊഴി രേഖപ്പെടുത്തൽ. വൈകിട്ട് നാലിന് ആരംഭിച്ച മൊഴി രേഖപ്പെടുത്തൽ ആറര വരെ നീണ്ടു. എല്ലാ കാര്യങ്ങളും വിശദമായി പറഞ്ഞിട്ടുണ്ടെന്നു ശേഷം മാധ്യമങ്ങളെ കണ്ട പരാതിക്കാരി പറഞ്ഞു.
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, കെ.സി.വേണുഗോപാൽ എംപി എന്നിവരെ പ്രതി ചേർത്ത് അന്വേഷണ സംഘം കോടതിയിൽ പ്രഥമവിവര റിപ്പോർട്ട് സമർപ്പിച്ചിരുന്നു.