ചാലക്കുടി: പതിനാറുകാരിയായ വിദ്യാർഥിനിയെ പീഡിപ്പിച്ചതിനു സഹപാഠിയായ വിദ്യാർഥിയുടെ പേരിൽ പോലീസ് കേസെടുത്തു. കറുകുറ്റിയിലുള്ള പെൺകുട്ടി കഴിഞ്ഞദിവസം കോനൂരിലുള്ള ബന്ധുവീട്ടിൽ വന്നതായിരുന്നു. വൈകുന്നേരം കുട്ടിയെ കാണാതായി. ഇതിനെതുടർന്ന് കുട്ടിയെ അന്വേഷിച്ചുകൊണ്ടിരിക്കെ രാവിലെ പെൺകുട്ടി വീട്ടിൽ തിരിച്ചെത്തി.
രാത്രി എവിടെയായിരുന്നുവെന്നു ബന്ധുക്കൾ ചോദിച്ചപ്പോഴാണ് കൊരട്ടിയിലെ ഒരു സ്കൂളിലെ ക്ലാസ് മുറിയിൽ സഹപാഠിയായ ഒരു വിദ്യാർഥിയോടൊപ്പം ആയിരുന്നെന്ന് അറിഞ്ഞത്. സഹപാഠി പീഡിപ്പിച്ചതായി പെൺകുട്ടി ബന്ധുക്കളോടു പറഞ്ഞു. തുടർന്ന് പെൺകുട്ടിയുടെ പിതാവ് പോലീസിൽ നൽകിയ പരാതിയെതുടർന്നാണ് കേസെടുത്തത്.