ചങ്ങനാശേരി: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് വിവാഹവാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ അറസ്റ്റുചെയ്തു. തിരുവല്ല ഓതറ സ്വദേശിയും പീരുമേട്ടിൽ കെടിഡിസി ജീവനക്കാരനുമായ ഹരി(20)യാണ് അറസ്റ്റിലായത്.
ചങ്ങനാശേരി നഗരത്തിലെ ഒരു കോളജിലെ വിദ്യാർഥിനിയും തൃക്കൊടിത്താനം സ്വദേശിനിയുമായ യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ പോലീസ് അറസ്റ്റുചെയ്തത്. വിവാഹവാഗ്ദാനം നടത്തി പരുന്തുംപാറയിലും കുമളിയിലും കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് യുവതി പരാതി നൽകിയിരിക്കുന്നത്.
പരാതിയുടെ അടിസ്ഥാനത്തിൽ ഷാഡോ പോലീസ് സംഘം യുവാവിനെ പീരുമേട്ടിൽനിന്ന് അറസ്റ്റുചെയ്യുകയായിരുന്നു.
സിഐ ബിനു വർഗീസ്, തൃക്കൊടിത്താനം എസ്ഐ പി.കെ.രവി, ഷാഡോ ടീം അംഗങ്ങളായ എഎസ്ഐ കെ.കെ.റെജി, ആന്റണി സെബാസ്റ്റ്യൻ തുടങ്ങിയവർ അറസ്റ്റിനു നേതൃത്വം നൽകി.