ചെറായി: പള്ളിപ്പുറം കോവിലകത്തും കടവ് മാനഭംഗശ്രമക്കേസിലെ പ്രതിയായ പ്ലസ് ടു വിദ്യാര്‍ഥി ഒളിവില്‍ കളിയുന്നത് പിതാവിനൊപ്പമെന്ന് മുനമ്പം പോലീസ് അറിയിച്ചു. സംഭവം നടന്ന ദിവസം വൈകുന്നേരം ഇരുവരും ചാലാക്കയിലെ സ്വകാര്യ മെഡിക്കല്‍ കോളജിലെത്തിയ ശേഷം തിരിച്ചു പറവൂരിലുള്ള ഒരു ബന്ധുവിന്റെ വീട്ടില്‍ രാത്രി തങ്ങി. തുടര്‍ന്നു പിറ്റേന്നു രാവിലെ അവിടെ നിന്നും തടിതപ്പി. ഇതിനുശേഷം പിതാവിന്റെ പക്കലുള്ള മൊബൈല്‍ ഫോണ്‍ ഓഫാക്കുകയും ചെയ്തത്രേ. ജില്ലക്ക് അകത്തും പുറത്തുമായി നിരവധി ബന്ധുക്കളുള്ളതിനാല്‍ ഇവരുടെ വീടുകളില്‍ പ്രതിയും പിതാവും മാറി മാറി താമസിക്കുകയാണെന്നാണ് പോലീസിനു ലഭിച്ച സൂചന.
ഹോട്ടല്‍ പണിക്കാരനായ പിതാവ് ഈ സംഭവത്തിനുശേഷം ഹോട്ടലില്‍ പണിക്കും ചെന്നിട്ടില്ലെന്ന് പോലീസ് പറഞ്ഞു. ഇതിനിടെ യുവതിയുടെ വീട്ടില്‍ എസ് ശര്‍മ്മ എംഎല്‍എ സന്ദര്‍ശനം നടത്തി. പ്രതിയെ എത്രയും വേഗം അറസ്റ്റ് ചെയ്ത് നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരുന്നതിനു പോലീസിനു നിര്‍ദേശം നല്‍കിയിതായി എംഎല്‍എ യുവതിയുടെ മാതാപിതാക്കളെ അറിയിച്ചു.
പ്രതിയെ അറസ്റ്റ് ചെയ്യാതെ വന്നതോട കോണ്‍ഗ്രസും സിപിഎമ്മും പോലീസിനെതിരെ ആരോപണവുമായി രംഗത്ത് വന്നിട്ടുണ്ട്. കോണ്‍ഗ്രസുകാര്‍ കഴിഞ്ഞദിവസം പ്രതിഷേധ ജ്വാല തെളിയിച്ച് പ്രതിഷേധിച്ചപ്പോള്‍ സിപിഎമ്മിന്റെ മഹിളാ സംഘടന കോവിലകത്തും കടവില്‍ സായാഹ്ന ധര്‍ണ നടത്തി പ്രതിഷേധിച്ചു.