ചെറായി: വിവാഹ വാഗ്ദാനം നടത്തി 19 കാരിയെ പ്രായപൂർത്തിയാകുന്നതിനു മുന്‍പും അതിനുശേഷവും പീഡിപ്പിച്ച് ഗർഭിണിയാക്കുകയും ഗർഭചിദ്രത്തിനു വശംവദയാക്കുകയും ചെയ്ത സംഭവത്തിൽ ഗർഭചിദ്രം നടത്തിയ ഡോക്ടറും കൂട്ടുനിന്നവരും പ്രതികളായേക്കുമെന്ന് സൂചന.
സംഭവത്തിൽ പെണ്‍കുട്ടിയെ പീഡനത്തിനു ഇരയാക്കിയ കേസിൽ ചെറായി സ്വദേശിയായ അർജ്ജുൻ മംഗളിനെ(24) മുനന്പം പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയിരിരുന്നു. സംഭവത്തിൽ ബലാത്സംഗത്തിനു പുറമെ കുട്ടികളെ പീഡിപ്പിക്കുന്നതിനെതിരെയുള്ള പോസ്കോ വകുപ്പും പോലീസ് ചേർത്തിട്ടുണ്ട്.
ആലപ്പുഴയിൽ ജോലി നോക്കുന്ന യുവാവ് വീട്ടിലും ജോലി സ്ഥലത്തും കൊണ്ട് പോയി പീഡിപ്പിച്ചെന്നാണ് പെൺകുട്ടി പോലീസിൽ നൽകിയിരുന്ന പരാതിയിൽ പറഞ്ഞിരുന്നത്. 2016ലാണ് ആദ്യമായി പീഡിപ്പിച്ചത്. പിന്നീട് 2017ലും ഇത് തുടർന്നു. ഇതിനിടെ ഗർഭിണിയായപ്പോൾ ഗർഭചിദ്രം ചെയ്യിപ്പിച്ചു. പിന്നീട് വിവാഹവാഗ്ദാനത്തിൽ നിന്നും യുവാവ് പിൻമാറിയതിനെ തുടർന്നാണ് പെണ്‍കുട്ടി പരാതി നൽകിയത്.