ലോ​ക്ക്ഡൗ​ണി​ലും ഇ​ര കു​ട്ടി​ക​ള്‍ ​; എ​ട്ടു മാ​സ​ത്തി​നി​ടെ 1,897 പോ​ക്‌​സോ കേ​സു​ക​ള്‍; ആറുശൈശവ വിവാഹങ്ങൾ, 12 മരണം; പുതിയ കണക്കുകളിൽ കോഴിക്കോട് മുന്നിൽ



സ്വ​ന്തം ലേ​ഖ​ക​ന്‍
കൊ​ണ്ടോ​ട്ടി: ലോ​ക്ക്ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍​ക്കി​ട​യി​ലും സം​സ്ഥാ​ന​ത്ത് കു​ട്ടി​ക​ള്‍​ക്കെ​തി​രേ​യു​ള്ള ലൈം​ഗി​ക അ​തി​ക്ര​മ കേ​സു​ക​ളി​ല്‍ വ​ര്‍​ധ​ന.

ജ​നു​വ​രി മു​ത​ല്‍ ഓ​ഗ​സ്റ്റ് വ​രെ​യു​ള്ള എ​ട്ട് മാ​സ​ത്തി​നി​ടെ സം​സ്ഥാ​ന​ത്ത് 1,897 പോ​ക്‌​സോ കേ​സു​ക​ളാ​ണ് വി​വി​ധ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്.

സം​സ്ഥാ​ന​ത്ത് ഏ​റ്റ​വും കൂ​ടു​ത​ല്‍ പോ​ക്‌​സോ കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത് മ​ല​പ്പു​റം, തി​രു​വ​ന​ന്ത​പു​രം ജി​ല്ല​ക​ളി​ലാ​ണ്. മ​ല​പ്പു​റ​ത്ത് 248 കേ​സു​ക​ളും തി​രു​വ​ന​ന്ത​പു​ര​ത്ത് 233 കേ​സു​ക​ളു​മു​ണ്ടാ​യി.

2017-ല്‍ ​തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലാ​യി​രു​ന്നു കേ​സു​ക​ള്‍ കൂ​ടു​ത​ല്‍. 18 വ​യ​സി​ന് താ​ഴെ​യു​ള​ള കു​ട്ടി​ക​ള്‍​ക്കെ​തി​രെ​യാ​ണ് ആ​ക്ര​മ​ണ​ങ്ങ​ള്‍ ഏ​റെ​യു​ണ്ടാ​കു​ന്ന​തെ​ന്ന് പോ​ലീ​സി​ന്‍റെ ഏ​റ്റ​വും പു​തി​യ ക​ണ​ക്കു​ക​ള്‍ പ​റ​യു​ന്നു.

കോ​ഴി​ക്കോ​ട്ട് 178, തൃ​ശൂ​രി​ൽ 170, പാ​ല​ക്കാ​ട്ട് 64 കേ​സു​ക​ളും എ​ട്ട് മാ​സ​ത്തി​നി​ടെ റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടു​ണ്ട്. ​കോ​ട്ട​യം (31),പ​ത്ത​നം​തി​ട്ട(65), വ​യ​നാ​ട്(74), ക​ണ്ണൂ​ര്‍(91), കാ​സ​ര്‍​ക്കോ​ട്(99) ​ജി​ല്ല​ക​ളി​ലാ​ണ് കേ​സു​ക​ള്‍ കു​റ​വു​ള​ള​ത്. മ​റ്റു ജി​ല്ല​ക​ളി​ലെ ക​ണ​ക്കു​ക​ള്‍ ഇ​ങ്ങ​നെ:

കൊ​ല്ലം(157), ആ​ല​പ്പു​ഴ(128), ഇ​ടു​ക്കി(111), എ​റ​ണാം​കു​ളം(148). ക​ഴി​ഞ്ഞ വ​ര്‍​ഷം 2611 പോ​ക്‌​സോ കേ​സു​ക​ളാ​ണ് ആ​കെ സം​സ്ഥാ​ന​ത്ത് ര​ജി​സ്ട്ര​ര്‍ ചെ​യ്ത​ത്.​ തൊ​ട്ടു​മ്പു​ള​ള വ​ര്‍​ഷം 2122 ആ​യി​രു​ന്നു.

എ​ട്ട് മാ​സ​ത്തി​നി​ടെ 167 കേ​സു​ക​ളാ​ണ് കു​ട്ടി​ക​ള്‍​ക്കെ​തി​രേ സം​സ്ഥാ​ന​ത്തു​ണ്ടാ​യ​ത്. 12 കു​ട്ടി​ക​ള്‍ കൊ​ല്ല​പ്പെ​ട്ടി​ട്ടു​ണ്ട്. ആ​റ് ശൈ​ശ​വ വി​വാ​ഹ​ങ്ങ​ളാ​ണ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്.

ക​ഴി​ഞ്ഞ വ​ര്‍​ഷം ആ​കെ ആ​റ് കേ​സു​ക​ളാ​ണു​ണ്ടാ​യി​രു​ന്ന​ത്. ചൈ​ല്‍​ഡ് ലൈ​ന്‍ പ്ര​വ​ര്‍​ത്ത​ക​രു​ടെ ഇ​ട​പെ​ട​ലാ​ണ് കു​ട്ടി​ക്ക​ല്യാ​ണം കു​റ​ക്കാ​നാ​യ​ത്.

Related posts

Leave a Comment