ന്യൂഡൽഹി: ആൺകുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം കിടക്കയുടെ അറയിൽ ഒളിപ്പിച്ചു. പടിഞ്ഞാറൻ ഡൽഹിയിലെ ഇന്ദരാപുരിയിലായിരുന്നു സംഭവം. 11 വയസുള്ള കുട്ടിയുടെ മരണത്തിന് കാരണക്കാരിയകട്ടെ കുട്ടിയുടെ മാതാപിതാക്കൾക്ക് പരിചയമുള്ള സ്ത്രീയും. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ.
വ്യാഴാഴ്ച രാത്രി 8.30 ന് ബിഎൽകെ ആശുപത്രിയിൽ കുട്ടിയെ എത്തിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതിന്റെ പാടുകൾ കണ്ടെത്തിയതിനെ തുടർന്ന് ആശുപത്രി അധികൃതർ പോലീസിൽ അറിയിക്കുകയായിരുന്നു.
കുട്ടിയുടെ മാതാപിതാക്കളുടെ പരിചയക്കാരിയായ പൂജ എന്ന സ്ത്രീയാണ് കൊല നടത്തിയതെന്നാണ് പോലീസ് പറയുന്നത്. വ്യാഴാഴ്ച കുട്ടിയുടെ മാതാപിതാക്കൾ ഇല്ലാതിരുന്ന സമയത്ത് വീട്ടിലെത്തിയ പൂജ കൊലപാതകം നടത്തുകയായിരുന്നെന്ന് പറയുന്നു.
വ്യാഴാഴ്ച പെൺകുട്ടിയുടെ അമ്മ ഇല്ലാതിരുന്ന സമയത്താണ് പൂജ വീട്ടിലെത്തി പീഡനം നടത്തിയതെന്ന് പോലീസ് പറഞ്ഞു. അധ്യാപിക അമ്മയെ വിളിച്ച് കുട്ടി ക്ലാസിൽ വന്നില്ലെന്ന് അറിയിച്ചതോടെയാണ് അന്വേഷണം ആരംഭിച്ചത്.
കുട്ടിയുടെ അമ്മ മകനെ തെരഞ്ഞ് വീട്ടിലെത്തിയപ്പോൾ വീടു പുറത്തുനിന്ന് പൂട്ടിയ നിലയിൽ കണ്ടെത്തി. പൂട്ട് തുറന്ന് അകത്ത് ചെന്നപ്പോൾ വീട് മുഴുവൻ അടിച്ചു തകർത്തതായും ചില സാധനങ്ങൾ കട്ടിലിൽ കിടക്കുന്നതായും കണ്ടു.
വീടിനുള്ളിൽ തെരച്ചിൽ നടത്തിയപ്പോഴാണ് കട്ടിലിൽ മെത്ത ഇല്ലെന്ന് യുവതി ശ്രദ്ധിച്ചത്. കിടക്കയിലെ അറ തുറന്നപ്പോൾ അതിനുള്ളിൽ കുട്ടിയെ ജീവനറ്റ നിലയിൽ കണ്ടെത്തി.
ഉടനെ അവർ മകനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതിക്കായി പോലീസ് തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.