കൊച്ചി: സിനിമയിൽ അഭിനയിപ്പിക്കാമെന്നു വാഗ്ദാനം നൽകി നിർമാതാവ് പീഡിപ്പിച്ചതായുള്ള യുവതിയുടെ പരാതിയിൽ തുടർ നടപടികൾ പ്രാഥമിക അന്വേഷണത്തിനുശേഷം ഉണ്ടാകുമെന്ന് പോലീസ്. പരാതിയുമായി ബന്ധപ്പെട്ട് നിർമാതാവിനെ ഉൾപ്പെടെ പോലീസ് ചോദ്യം ചെയ്യും.
പരാതിയിൽ തുടർ നടപടികൾ സ്വീകരിച്ചുവരുന്നതായും വരും ദിവസങ്ങളിൽതന്നെ നിർമാതാവിൽനിന്ന് വിവരങ്ങൾ ചോദിച്ചറിയുമെന്നും പോലീസ് പറഞ്ഞു. തൃശൂർ സ്വദേശിനിയായ 25-കാരിയാണ് എറണാകുളം നോർത്ത് പോലീസിൽ പരാതി നൽകിയത്.
2017 കാലഘട്ടത്തിലാണ് പരാതിക്കടിസ്ഥാനമായ സംഭവം നടന്നത്. പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തതായും പ്രാഥമിക അന്വേഷണം നടത്തിയാലെ വിശദമായ വിവരങ്ങൾ ലഭ്യമാകൂവെന്നും നോർത്ത് പോലീസ് അറിയിച്ചു.