ചേര്‍ത്തല: അയൽവാസിയായ പെൺകുട്ടിയെ അഞ്ച് വയസുമുതൽ വർഷങ്ങളോളം ഗുരുതര ലൈംഗികാതിക്രമം നടത്തിയ കേസിൽ 54കാരന് 95 വർഷം തടവും 2.6 ലക്ഷം രൂപ പിഴയും വിധിച്ച് ചേർത്തല ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി.
എറണാകുളം കുമ്പളങ്ങി പഞ്ചായത്ത് 11-ാം വാര്‍ഡില്‍ കാളങ്ങാട്ട് വീട്ടില്‍ ഷിബുവാണ് കേസിൽ ശിക്ഷിക്കപ്പെട്ടത്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതി എന്നതിനാൽ ഫലത്തിൽ ഇരുപത് വര്‍ഷം തടവിൽ കഴിഞ്ഞാൽ മതി.
പിഴയടച്ചില്ലെങ്കിൽ മൂന്നുവര്‍ഷം കൂടി തടവനുഭവിക്കണമെന്നും കോടതി ഉത്തരവിട്ടു. പെൺകുട്ടി വീട്ടില്‍ വരുന്ന സമയങ്ങളിൽ വീടിന് പുറകിലെ പുരയിടത്തിലേക്ക് രാത്രിയില്‍ എടുത്ത് കൊണ്ട് പോയി പ്രതി ലൈംഗികാതിക്രമം നടത്തുകയായിരുന്നു.
ഇപ്പോൾ പത്താം ക്ലാസിൽ പഠിക്കുകയാണ് പെൺകുട്ടി. സ്കൂളിലെ കൗൺസിലിംഗ് സമയത്ത് ഇക്കാര്യം കുട്ടി തുറന്ന് പറയുകയും ഇവർ ചൈൽഡ് ലൈനിൽ വിവരമറിയിക്കുകയുമായിരുന്നു. പിന്നാലെ പോലീസ് കേസെടുത്തു. പ്രോസിക്യൂഷന് ഭാഗത്ത് നിന്നും 29 സാക്ഷികളെയും 32 രേഖകളും ഹാജരാക്കി.