“ഈ ​പ്രാ​യ​ത്തി​ൽ എ​ന്നോ​ട് ഇ​ങ്ങ​നെ​യൊ​ക്കെ ചെ​യ്യാ​മോ…‍?’ പ്ര​തി​ക്ക് ജാ​മ്യം ന​ൽ​ക​രു​തെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് 83കാ​രി കോ​ട​തി​യി​ൽ

ത​ല​ശേ​രി: പീ​ഡ​ന​ക്കേ​സി​ലെ പ്ര​തി​ക്ക് മു​ൻ​കൂ​ർ ജാ​മ്യം അ​നു​വ​ദി​ക്ക​രു​തെ​ന്ന് പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ എ​ൺ​പ​ത്തി മൂ​ന്നു​കാ​രി ജി​ല്ലാ ജ​ഡ്ജി​യോ​ട് നേ​രി​ട്ട് അ​ഭ്യ​ർ​ഥി​ച്ചു. ഇ​ന്ന​ലെ ജി​ല്ലാ കോ​ട​തി​യി​ൽ ജി​ല്ലാ ജ​ഡ്ജ് ടി.​ഇ​ന്ദി​ര​യ്ക്കു മു​ന്പാ​കെ​യാ​യി​രു​ന്നു അ​ഭ്യ​ർ​ഥ​ന.

“ഈ ​പ്രാ​യ​ത്തി​ലു​ള്ള എ​ന്നോ​ട് ഇ​ങ്ങ​നെ​യൊ​ക്കെ ചെ​യ്യാ​മോ മോ​നേ…’ എ​ന്ന് ഡി​സ്ട്രി​ക്ട് ഗ​വ.​പ്ലീ​ഡ​ർ ബി.​പി.​ശ​ശീ​ന്ദ്ര​നോ​ടും വ​യോ​ധി​ക ചോ​ദി​ച്ചു. ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ച​ക്ക​ര​ക്ക​ൽ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ അ​ന്പ​ത്തി​യൊ​ന്പ​തു​കാ​ര​ൻ ആ​ണ് കേ​സി​ലെ പ്ര​തി.

ഇ​യാ​ൾ സ​മ​ർ​പ്പി​ച്ച മു​ൻ​കൂ​ർ ജാ​മ്യ ഹ​ർ​ജി പ​രി​ഗ​ണി​ക്ക​വെ​യാ​ണ് വ​യോ​ധി​ക നേ​രി​ട്ട് കോ​ട​തി​യി​ലെ​ത്തി സ​ങ്ക​ടം അ​റി​യി​ച്ച​ത്. ആ​രു​മി​ല്ലാ​ത്ത സ​മ​യ​ത്ത് വീ​ട്ടി​ൽ എ​ത്തി​യ പ്ര​തി വ​യോ​ധി​ക​യെ പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. പ്രാ​യാ​ധി​ക്യം കാ​ര​ണം എ​തി​ർ​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ലെ​ന്നും വ​യോ​ധി​ക കോ​ട​തി​യി​ൽ പ​റ​ഞ്ഞു.

സം​ഭ​വ​ത്തി​നു​ശേ​ഷം മൂ​ന്നു​മാ​സം ക​ഴി​ഞ്ഞാ​ണ് കേ​സ് പ​രി​ഗ​ണി​ച്ച​ത്. കു​ടും​ബ​ത്തി​ന്‍റെ മാ​ന​മോ​ർ​ത്താ​ണ് ആ​ദ്യം പ​രാ​തി ന​ൽ​കാ​തി​രു​ന്ന​ത്. പി​ന്നീ​ട് സം​ഭ​വം പു​റ​ത്ത​റി​യു​ക​യും പ്ര​തി​യി​ൽ നി​ന്നും ഭീ​ഷ​ണി ഉ​യ​രു​ക​യും ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ​രാ​തി ന​ൽ​കി​യ​ത്.

മൊ​ഴി രേ​ഖ​പ്പെ​ടു​ത്തു​ന്പോ​ൾ ശ​ബ്ദം കു​റ​വാ​യ​തി​നാ​ൽ ഗ​വ.​പ്ലീ​ഡ​ർ വ​ഴി​യാ​ണ് മൊ​ഴി കോ​ട​തി രേ​ഖ​പ്പെ​ടു​ത്തി​യ​ത്. മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ഇ​ന്ന​ലെ വി​ശ​ദ​മാ​യ വാ​ദ​ത്തി​നു​ശേ​ഷം വി​ധി പ​റ​യു​ന്ന​തി​നാ​യി ഇ​ന്ന​ത്തേ​ക്ക് മാ​റ്റി.

Related posts