മാനന്തവാടി: വിവാഹവാഗ്ദാനം നൽകി ദളിത് യുവതിയെ പീഡിപ്പിച്ച കേസിൽ യുവാവിനു ജീവപര്യന്തം കഠിന തടവും 35,000 രൂപ പിഴയും ശക്ഷ വിധിച്ചു. അഞ്ചുകുന്ന് വിജയമന്ദിരം എം.അനൂപിനെയാണ്(35)ജില്ലാ സ്പെഷൽ കോടതി ജഡ്ജ് പി. സെയ്തലവി ശിക്ഷിച്ചത്.
2018 ജനുവരിയിലാണ് കേസിനു ആസ്പദമായ സംഭവം. വിവാഹംചെയ്യാമെന്നു വാക്കുനൽകി അനൂപ് യുവതിയെ തൃശൂർ, എറണാകുളം, കാക്കനാട് എന്നിവിടങ്ങളിൽ എത്തിച്ചാണ് പീഡിപ്പിച്ചത്. വിവാഹവാഗ്ദാനത്തിൽനിന്നു പി•ാറിയ സാഹചര്യത്തിലാണ് യുവതി പരാതി നൽകിയത്. സ്പെഷൽ മൊബൈൽ സ്ക്വാഡ് ഡിവൈഎസ്പിയായിരുന്ന പി. കുബേരൻ നന്പൂതിരിയാണ ്കേസ് അന്വേഷിച്ചു കുറ്റപത്രം സമർപ്പിച്ചത്.
ഇന്ത്യൻ ശിക്ഷാനിയമത്തിലെ 511, 376 വകുപ്പുകൾ പ്രകാരം ഏഴു വർഷം കഠിന തടവും 25,000 രൂപ പിഴയും വകുപ്പ് 420 അനുസരിച്ചു മൂന്നു വർഷം വെറും തടവും 10,000 രൂപ പിഴയും പട്ടികജാതിക്കാർക്കെതിരായ അതിക്രമം തടയൽ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം ജീവപര്യന്തം തടവും ഒരു വർഷം കഠിന തടവും ആറു മാസം വെറും തടവുമാണ് ശിക്ഷ വിധിച്ചത്. ശിക്ഷ ഒന്നിച്ചനുഭവിച്ചാൽ മതി. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പ്രോസിക്യൂട്ടർ ജോഷി മുണ്ടയ്ക്കൽ ഹാജരായി.