പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പിച്ചു; പ്രതിക്ക് 23 വ​ർ​ഷം ക​ഠി​ന​ത​ട​വും ഒ​രു ല​ക്ഷം രൂ​പ പി​ഴ​യും

തി​രു​വ​ന​ന്ത​പു​രം:  പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ ത​ട്ടി​കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച കേ​സി​ലെ പ്ര​തി​ക്ക് ജീ​വ​പ​ര്യ​ന്തം.തി​രു​വ​ന​ന്ത​പു​രം മ​ല​യ​ൻ​കീ​ഴ് സ്വ​ദേ​ശി രാ​ജേ​ഷി​നെ​യാ​ണ് കാ​ട്ടാ​ക്ക​ട പോ​ക്സോ കോ​ട​തി ശി​ക്ഷി​ച്ച​ത്.

പ്ര​തി​ക്ക് 23 വ​ർ​ഷം ക​ഠി​ന​ത​ട​വും ഒ​രു ല​ക്ഷം രൂ​പ പി​ഴ​യും ചു​മ​ത്തി. പി​ഴ ഒ​ടു​ക്കി​യി​ല്ലെ​ങ്കി​ൽ 13 മാ​സം കൂ​ടി ത​ട​വ് ശി​ക്ഷ അ​നു​ഭ​വി​ക്ക​ണം.

2013ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ക്കു​ന്ന​ത്. വീ​ട്ടി​ൽ നി​ന്ന് ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ് കാ​ർ​ഡ് എ​ടു​ക്കു​ന്ന​തി​നാ​യി പോ​യ അ​തി​ജീ​വി​ത​യെ ത​ട്ടി​കൊ​ണ്ടു​പോ​യ പ്ര​തി ഗു​രു​വാ​യൂ​രി​ലെ​ത്തി​ച്ച് വാ​ട​ക വീ​ടെ​ടു​ത്തു പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. മ​ക​ളെ കാ​ണാ​താ​യ​തി​നെ തു​ട​ർ​ന്ന് വീ​ട്ടു​കാ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ല്കി​യി​രു​ന്നു.

പി​ന്നാ​ലെ പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പെ​ണ്‍​കു​ട്ടി​യെ തൃ​ശൂ​രി​ൽ നി​ന്ന് ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ന​ട​ത്തി​യ കൗ​ണ്‍​സി​ലിം​ഗി​ലാ​ണ് പീ​ഡ​ന വി​വ​രം പു​റ​ത്തു​വ​രു​ന്ന​ത്.

Related posts

Leave a Comment