വെഞ്ഞാറമൂട് : എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ചെന്ന പരാതിയിൽ സിപിഐ നേതാവിനെതിരെ കേസെടുത്തു. ഇതേത്തുടർന്ന് ഇയാൾ ഒളിവിൽ. സി.പി.ഐ വെഞ്ഞാറമൂട് പ്രാദേശിക നേതാവിനെതിരെയാണ് കേസെടുത്തത്. പിന്നാക്ക വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടിയെ നേതാവ് ഏറെ നാളായി പീഡിപ്പിച്ച് വരുന്നതായാണ് പരാതി. കുട്ടിയുടെ വീട്ടില്‍ ആരും ഇല്ലാത്തസമയങ്ങളില്‍ പ്രലോഭിപ്പിച്ചായിരുന്നു പീഡനം.
സ്ക്കൂളില്‍ നടന്ന കൗണ്‍സിലിംഗിലാണ് കുട്ടി പീഡന വിവരം പുറത്ത്പറഞ്ഞത്. തുടര്‍ന്ന് അദ്ധ്യാപിക കുട്ടിയുടെ മാതാവിനെ വിവരം അറിയിക്കുകയായിരുന്നു. വെഞ്ഞാറമൂട് സി ഐ.വിജയനാണ് പരാതി നല്‍കിയത്. ആറ്റിങ്ങൽ ഡി വൈ എസ് പി. അനിൽ കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം. കുറ്റാരോപിതനെ തിരക്കി പോലീസ് എത്തുമ്പോള്‍ ഇയാളുടെ വീട് അടച്ചിട്ട നിയിലാണ് .