തൃക്കരിപ്പൂർ: ഓണാഘോഷത്തിനിടെ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസിൽ സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറിയെ അറസ്റ്റ് ചെയ്തു.
പിലിക്കോട് ഏച്ചിക്കൊവ്വൽ മുൻ ബ്രാഞ്ച് സെക്രട്ടറി ടി.ടി. ബാലചന്ദ്രനെ (49)യാണ് ചന്തേര പോലീസ് അറസ്റ്റ് ചെയ്തത്. സ്കൂൾ പിടിഎ പ്രസിഡന്റ് കൂടിയായ ബാലചന്ദ്രൻ പെൺകുട്ടിയെ അപമാനിച്ചതായി കാണിച്ച് സ്കൂൾ അധികൃതരായിരുന്നു പരാതി നൽകിയത്.
കഴിഞ്ഞ പത്ത് ദിവസമായി മൊബൈൽ ഫോൺ ഉപേക്ഷിച്ച് ഒളിവിൽ കഴിഞ്ഞ ബാലചന്ദ്രൻ മുൻകൂർ ജാമ്യത്തിന് ശ്രമിച്ചിരുന്നുവെങ്കിലും ലഭിച്ചില്ല. ഇതേ തുടർന്ന് ഇന്ന് രാവിലെ ചന്തേര സ്റ്റേഷനിൽ എത്തി കീഴടങ്ങുകയായിരുന്നു.
പീഡന കേസിലെ പ്രതിയെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് വിവിധ വിദ്യാർഥി, യുവജന സംഘടനകൾ പോലീസ് സ്റ്റേഷൻ മാർച്ച് ഉൾപ്പെടെയുള്ളവ നടത്തിയിരുന്നു.