മണ്ണാർക്കാട്: പി.കെ. ശശിക്കെതിരായ ലൈംഗികാതിക്രമ പരാതി സിപിഎമ്മിനെ വെട്ടിലാക്കിയതിനു പിന്നാലെ പാർട്ടിയിൽ വീണ്ടും പീഡന വിവാദം. പാർട്ടി പ്രവർത്തകയെ പീഡിപ്പിച്ചെന്ന പരാതിയിൽ ഡിവൈെഫ്ഐ നേതാവിനെ പോലീസ് അറസ്റ്റുചെയ്തു. മണ്ണാർക്കാട് കോട്ടോപ്പാടം മേഖല സെക്രട്ടറിയും സിപിഎം കൊടക്കാട് ബ്രാഞ്ച് സെക്രട്ടറിയുമായ വിജേഷിനെയാണ് ഇന്നു രാവിലെ നാട്ടുകൽ പോലീസ് അറസ്റ്റുചെയ്തത്.
വിജേഷ് പരാതിക്കാരിയുടെ ഡ്രൈവർകൂടിയായിരുന്നു. പരാതിയുടെ മറ്റു വിശദാംശങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. പ്രതിയെ വൈദ്യപരിശോധനയ്ക്കു വിധേയനാക്കിയതുൾപ്പടെയുള്ള നടപടികൾക്കുശേഷമാണ് അറസ്റ്റ് വിവരം പോലീസ് പുറത്തുവിട്ടത്. ഇതോടെ മണ്ണാർക്കാട് മേഖലയിൽ സിപിഎമ്മിനകത്തുണ്ടായ പീഡനപരാതികൾ പാർട്ടിയെ നാണക്കേടിലേക്ക് തള്ളിവിടുകയാണ്.
പി.കെ. ശശിക്കെതിരെയുള്ള പാർട്ടിപ്രവർത്തകയുടെ പരാതി പാർട്ടി അന്വേഷണകമ്മീഷന്റെ പരിഗണനയിലാണ്. ഇതിനുപിന്നാലെയാണ് മറ്റൊരു പരാതിക്കാരി ബ്രാഞ്ച് സെക്രട്ടറിക്കെതിരെ പോലീസിൽ പരാതി നൽകിയിരിക്കുന്നത്.