പാലക്കാട്: ചെർപ്പുളശേരിയിൽ ഏരിയ കമ്മിറ്റി ഓഫീസിൽ യുവതി പീഡനത്തിനിരയായെന്ന ആരോപണത്തിൽ സിപിഎം നേതൃത്വത്തെ പരിഹസിച്ച് വി.ടി. ബൽറാം എംഎൽഎ. “കണ്ണൂരിലെ തെരഞ്ഞെടുപ്പ് പ്രചരണം നിർത്തിവച്ച് ശ്രീമതി ടീച്ചർ ഉടൻ ചെർപ്പുളശേരിയിൽ എത്തിച്ചേരേണ്ടതാണ്.
കൂടെ എ.കെ. ബാലനേയും കൂട്ടാം, വേറൊരു പെൺകുട്ടിയേക്കൂടി ഉടൻ നിശബ്ദയാക്കേണ്ടതുണ്ട്’- ബൽറാം ഫേസ്ബുക്കിൽ കുറിച്ചു. നേരത്തേ, ഷൊർണൂർ എംഎൽഎ പി.കെ. ശശി ഡിവൈഎഫ്ഐ വനിതാ നേതാവിനെ പീഡിപ്പിക്കാൻ ശ്രമിച്ചതായുള്ള ആരോപണത്തിൽ എ.കെ. ബാലൻ, പി.കെ. ശ്രീമതി എന്നിവരടങ്ങുന്ന കമ്മീഷനെയാണ് പാർട്ടി നിയോഗിച്ചിരുന്നത്.
തുടര്‍ന്ന് പരാതി അന്വേഷിച്ച കമ്മീഷന് ശശിയെ വെള്ളപൂശുന്ന റിപ്പോര്‍ട്ടാണ് സമര്‍പ്പിച്ചത്. ഈ അന്വേഷണ രീതിയെ മുൻ നിർത്തിയാണ് ബൽറാമിന്റെ പരിഹാസം.