പാലക്കാട്: സിപിഎം ഓഫീസിൽ യുവതി പീഡിപ്പിക്കപ്പെട്ടതായി പരാതി. പാലക്കാട് ചെർപ്പുളശേരി ഏരിയ കമ്മിറ്റി ഓഫീസിൽവച്ച് യുവജനസംഘടനാ പ്രവർത്തകൻ പീഡിപ്പിച്ചതായാണ് യുവതി ആരോപിക്കുന്നത്. പ്രണയം നടിച്ചായിരുന്നു പീഡനമെന്ന് യുവതിയുടെ പരാതിയിൽ പറയുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി.
മണ്ണൂരിൽ ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയതുമായി ബന്ധപ്പെട്ടു പോലീസ് നടത്തിയ അന്വേഷണത്തിലാണ് കുഞ്ഞിന്റെ അമ്മയായ യുവതി പീഡനം സംബന്ധിച്ച് വെളിപ്പെടുത്തല്‍ നടത്തിയത്. അതേസമയം, യുവതിയുടെ പരാതി അവിശ്വസനീയമെന്ന് സിപിഎം ഭാരവാഹികൾ പ്രതികരിച്ചു.
ഓഫിസിൽ പീഡനമുണ്ടായെന്ന പരാതിയെക്കുറിച്ചു തനിക്ക് ഒന്നും അറിയില്ലെന്നും തെരഞ്ഞെടുപ്പു ലക്ഷ്യമിട്ടുള്ള ആരോപണമാണിതെന്നും ചെർപ്പുളശേരി ഏരിയ സെക്രട്ടറി കെ.ബി. സുഭാഷ് പറഞ്ഞു.