ഫത്തേപൂർ: യുവതിയെ ക്രൂരമായി പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ ഭർത്താവിന്റെ സഹോദരങ്ങളായ നാലുപേർ പിടിയിൽ.
ദുബായിലുള്ള സഹോദരന്റെ നിർദേശമനുസരിച്ചാണു തങ്ങൾ യുവതിയെ കൊലപ്പെടുത്തിയതെന്നു പ്രതികൾ പോലീസിനോടു സമ്മതിച്ചു.
വൻതുക വാഗ്ദാനം ചെയ്താണ് സഹോദരൻ ക്രൂരത ചെയ്യിപ്പിച്ചതെന്നും അറസ്റ്റിലായവർ പറയുന്നു. യുവതിയുടെ ഭർത്താവിനെ പിടികൂടാനുള്ള ശ്രമം പോലീസ് ആരംഭിച്ചിട്ടുണ്ട്.
ഉത്തർപ്രദേശിലെ ഫത്തേപൂരിലാണു സംഭവം.ജനുവരി 20നാണ് മുഖത്തിനടക്കം ക്രൂരമായ പരിക്കുകളോടെ യുവതിയുടെ നഗ്നമായ മൃതദേഹം നിർമാണത്തിലിരുന്ന കെട്ടിടത്തിന്റെ കുടിവെള്ള ടാങ്കിൽ നാട്ടുകാർ കണ്ടെത്തിയത്.
തുടർന്നു നടന്ന അന്വേഷണത്തിൽ പ്രതികളെ പിടികൂടുകയായിരുന്നു. സ്വന്തം വീട്ടിലേക്കു പോയ സഹോദരഭാര്യയെ മേളയ്ക്കു കൊണ്ടുപോകാനെന്ന പേരിൽ കൂട്ടിക്കൊണ്ടു വന്നു ബലാത്സംഗം ചെയ്തു കൊലപ്പെടുത്തുകയായിരുന്നു.
യുവതിയുടെ മുഖം മനസിലാവാതിരിക്കാനായി ഇഷ്ടികകൊണ്ടിടിച്ച് തകർക്കുകയും ചെയ്തു.