ചാ​യ​യി​ൽ മ​യ​ക്കു​മ​രു​ന്ന് ന​ൽ​കി ബോ​ധം കെ​ടു​ത്തി; നൃ​ത്ത​പ​രി​പാ​ടി​ക്കു വി​ളി​ച്ചു​വ​രു​ത്തി യു​വ​തി​യെ ബ​ന്ദി​യാ​ക്കി പീ​ഡി​പ്പി​ച്ചു; ര​ണ്ടു പേ​ര്‍ അ​റ​സ്റ്റി​ൽ

ല​ക്നൗ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ആ​ഗ്ര​യി​ൽ യു​വ​തി​യെ നൃ​ത്ത​പ​രി​പാ​ടി​ക്കാ​യി വി​ളി​ച്ചു​വ​രു​ത്തി ദി​വ​സ​ങ്ങ​ളോ​ളം ബ​ന്ദി​യാ​ക്കി ബ​ലാ​ത്സം​ഗം ചെ​യ്‌​ത​താ​യി പ​രാ​തി. ആ​ഗ്ര​യി​ൽ ഈ ​മാ​സം എ​ട്ടു​മു​ത​ല്‍ മൂ​ന്ന് ദി​വ​സ​ത്തോ​ള​മാ​ണ് യു​വ​തി​യെ നി​ര​ന്ത​ര ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​ക്കി​യ​ത്. യു​വ​തി​യു​ടെ പ​രാ​തി​യി​ൽ ര​ണ്ട് പേ​രെ അ​റ​സ്റ്റ് ചെ​യ്തു.

ആ​ഗ്ര സ്വ​ദേ​ശി​യാ​യ വി​ന​യ് ഗു​പ്‌​ത​യ്ക്കെ​തി​രെ​യാ​ണ് യു​വ​തി​യു​ടെ പ​രാ​തി. ഗാ​സി​യാ​ബാ​ദ് സ്വ​ദേ​ശി​യാ​യ യു​വ​തി​യെ ഒ​രു നൃ​ത്ത പ​രി​പാ​ടി​ക്കാ​യി ഇ​യാ​ൾ ക്ഷ​ണി​ക്കു​ക​യാ​യി​രു​ന്നു. ഇ​യാ​ളു​ടെ വീ​ട്ടി​ൽ എ​ത്തി​യ യു​വ​തി​ക്ക് ചാ​യ​യി​ൽ മ​യ​ക്കു​മ​രു​ന്ന് ന​ൽ​കി ബോ​ധം കെ​ടു​ത്തി. ബോ​ധം വ​ന്ന​പ്പോ​ൾ താ​ൻ ത​ന്നെ ഒ​രു മു​റി​യി​ൽ കെ​ട്ടി​യി​ട്ടി​രി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് യു​വ​തി പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്.

തു​ട​ർ​ന്ന് മൂ​ന്ന് ദി​വ​സം തു​ട​ർ​ച്ച​യാ​യി ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചു. ലൈം​ഗി​ക തൊ​ഴി​ലി​നാ​യി വി​ൽ​ക്കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി. ധാ​രാ​ളം ഇ​ട​പാ​ടു​കാ​രു​ണ്ടാ​കു​മെ​ന്നും പെ​ട്ടെ​ന്ന് ത​ന്നെ ല​ക്ഷാ​ധി​പ​തി​യാ​കാ​മെ​ന്നും ഇ​യാ​ള്‍ പ​റ​ഞ്ഞെ​ന്നും യു​വ​തി പ​റ​യു​ന്നു.

ഇ​യാ​ളു​ടെ ക​ണ്ണു​വെ​ട്ടി​ച്ച് വീ​ട്ടി​ൽ​നി​ന്ന് ര​ക്ഷ​പ്പെ​ട്ട യു​വ​തി പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ വി​ന​യ് ഗു​പ്തെ​യെ​യും ഭാ​ര്യ​യെ​യും അ​റ​സ്റ്റ് ചെ​യ്തു. ഇ​യാ​ൾ ഒ​രു സെ​ക്സ് റാ​ക്ക​റ്റി​ന്‍റെ ന​ട​ത്തി​പ്പു​കാ​ര​നാ​ണെ​ന്നു പോ​ലീ​സ് പ​റ​യു​ന്നു.

Related posts

Leave a Comment