ചണ്ഡിഗഡ്: ഹരിയാനയിൽ പീഡനപ്പരാതിയിൽ പോലീസ് നടപടി എടുക്കാത്തതിൽ മനംനൊന്ത് യുവതി ജീവനൊടുക്കി. യമുനാനഗറിൽ തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം. വിഷം ഉള്ളിച്ചെന്ന നിലയിൽ കണ്ടെത്തിയ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
12 ദിവസം മുമ്പാണ് യുവതി പരാതി നൽകിയത്. ഇതിന്റെ വിവരങ്ങൾ അറിയാൻ യുവതിയും കുടുംബവും തിങ്കളാഴ്ച പോലീസ് സ്റ്റേഷനിൽ എത്തിയപ്പോഴാണ് നടപടി സ്വീകരിച്ചിട്ടില്ലെന്ന് അറിയുന്നത്. മടങ്ങി വീട്ടിലെത്തിയ യുവതി വിഷം കഴിച്ച് ജീവനൊടുക്കുകയായിരുന്നു.
എന്നാൽ പോലീസ് പറയുന്നത്: യുവതി മൂന്നു മാസം മുമ്പ് ഒരു യുവാവിനൊപ്പം ഒളിച്ചോടിയിരുന്നു. തന്റെ സ്വന്തം ഇഷ്ടപ്രകാരമാണ് യുവാവിനൊപ്പം പോയതെന്ന് യുവതി കോടതിയിൽ മൊഴി നൽകുകയും ചെയ്തിരുന്നു. ഇതിനു ശേഷം പെൺകുട്ടിയുടെ കുടുംബമാണ് യുവാവിനെതിരെ പീഡന പരാതി നൽകിയതെന്നും യമുനാനഗർ ഡവൈഎസ്പി സുഭാഷ് ചന്ദ് പറഞ്ഞു.