ജയ്പൂർ: രാജസ്ഥാനില്‍ യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതിന് ശേഷം കൊലപ്പെടുത്തി. ദൗസാ ജില്ലയിലാണ് സംഭവം. രണ്ട് പേര് ചേര്‍ന്നാണ് ക്രൂരകൃത്യം നടത്തിയത്.
ബസ്സി പോലീസ് സ്റ്റേഷന് പരിധിയിലെ കിണറ്റില്‍ നിന്നും തിങ്കളാഴ്ച യുവതിയുടെ മൃതദേഹം കണ്ടെത്തി. സംഭവവുമായി ബന്ധമുണ്ടെന്ന് കരുതുന്ന ഒരാളെ പോലീസ് പിടികൂടി.
ദൗസയിലുള്ള മാതാപിതാക്കളെ കാണാനാണ് യുവതി ജയ്പൂരില്‍ നിന്നും ബസില്‍ പുറപ്പെട്ടത്. ദൗസയിലെത്തിയ ഇവര്‍ വീട്ടിലേക്ക് നടന്ന് പോകുമ്പോള്‍ വാഹനത്തിലെത്തിയ പ്രതികള്‍ യുവതിയെ വീട്ടിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്തു.
എന്നാല്‍ വീട്ടിലേക്ക് പോകുന്നതിന് പകരം സമീപത്തുള്ള വനത്തിലേക്ക് കൊണ്ടുപോകുകയും അവിടെവച്ച് യുവതിയെ പീഡിപ്പിക്കുകയുമായിരുന്നു. തുടര്‍ന്ന് കൊലപ്പെടുത്തിയ യുവതിയെ ഇവര്‍ കിണറ്റില്‍ ഉപേക്ഷിച്ചതിന് ശേഷം സ്ഥലത്ത് നിന്നും മുങ്ങി.
യുവതി വീട്ടിലെത്താതിരുന്നതോടെ മാതാപിതാക്കള്‍ പോലീസിനെ സമീപിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കിണറ്റില്‍ നിന്നും കണ്ടെത്തിയത്.
കുല്‍റാം മീണ എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. രണ്ടാമനെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.