കോട്ടയം: പതിനാറുകാരിയെ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചെന്ന കേസിൽ യുവാവിനും ഇടനിലക്കാരിക്കുമെതിരേ ഈസ്റ്റ് പോലീസ് കേസെടുത്തു. പ്രതികളെ അറസ്റ്റ് ചെയ്തില്ല. പുതുപ്പള്ളി സ്വദേശി ദിലീപ്, വടവാതൂർ സ്വദേശി രാജി എന്നിവർക്കെതിരേയാണ് കേസ്. പോക്സോ, ബലാത്സംഗം എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
പെണ്‍കുട്ടിയെ ഒരാഴ്ച മീനടം മാത്തൂപടിയിലുള്ള വാടക വീട്ടിൽ താമസിപ്പിപ്പ് പീഡിപ്പിച്ചു എന്നാണ് പരാതി. വടവാതൂർ സ്വദേശി രാജിയാണ് പെണ്‍കുട്ടിയെ വീട്ടിൽ നിന്നിറക്കി വാടക വീട്ടിലെത്തിച്ചത.് വിവാഹം കഴിക്കുമെന്നു വിശ്വസിപ്പിച്ചായിരുന്നു ഇവരുടെ പ്രവൃത്തി. എന്നാൽ വിവാഹത്തിൽ നിന്ന് യുവാവ് പിൻതിരിഞ്ഞു. ഇതോടെയാണ് പെണ്‍കുട്ടി പരാതിയുമായി പോലീസിനെ സമീപിച്ചത്.
അതേ സമയം കേസ് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തി വരികയാണെന്ന് ഈസ്റ്റ് എസ്ഐ വ്യക്തമാക്കി. പീഡനം നടന്നത് ഈസ്റ്റ് സ്റ്റേഷൻ പരിധിയിലല്ലാത്തതിനാൽ കേസ് കൈമാറാനും ആലോചനയുണ്ട്. പെണ്‍കുട്ടിയും യുവാവും തമ്മിൽ ഇഷ്ടത്തിലായിരുന്നുവെന്നും വിവാഹത്തിന് ഇടനിലക്കാരിയായാണ് രാജി പ്രവർത്തിച്ചതെന്നുമാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതെന്ന് പോലീസ് പറയുന്നു.