ന്യൂഡൽഹി: തെക്കു പടിഞ്ഞാറൻ ഡൽഹിയിൽ അറുപതുകാരൻ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ മാനഭംഗപ്പെടുത്തി. ഞായറാഴ്ച മുഹമ്മദ് ജയ്നുൾ എന്നയാളാണ് കുട്ടികളെ മാനഭംഗപ്പെടുത്തിയത്.
മധുര പലഹാരങ്ങൾ നൽകാമെന്ന് പറഞ്ഞ് മുഹമ്മദിന്റെ വീടിനു സമീപത്തു കളിച്ചുകൊണ്ടിരുന്ന അഞ്ചും ഒൻപതും വയസുള്ള കുട്ടികളെയാണ് ഇയാൾ പീഡിപ്പിച്ചത്. സംഭവം പുറത്തു പറയാതിരിക്കുന്നതിനായി മുഹമ്മദ് കുട്ടികൾക്കു അഞ്ച് രൂപ വീതം നൽകുകയും ചെയ്തു. മുഹമ്മദിന്റെ ഭാര്യയും മകളും വീട്ടിൽ ഇല്ലാതിരുന്ന സമയത്താണ് ഇയാൾ കുട്ടികളെ മാനഭംഗപ്പെടുത്തിയത്.
കുട്ടികളുടെ മാതാപിതാക്കൾ പോലീസിൽ പരാതി നൽകിയതിനെ തുടർന്നു മുഹമ്മദിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. പെണ്‍കുട്ടികളിൽ ഒരാൾ നടന്ന കാര്യങ്ങൾ അമ്മയോട് പറഞ്ഞതിനെ തുടർന്നാണ് മതാപിതാക്കൾ പോലീസിൽ പരാതി നൽകിയത്.