റെയിൽവേ സ്റ്റേഷനിൽ കൂട്ടബലാത്സംഗം; റെയിൽവേ ജീവനക്കാരുടെ മുറിയിൽ ഊഴം കാത്ത് നിന്ന് യുവതിയെ   ശാരീരികമായി ഉപയോഗിച്ചത് നാലുപേർ; യുവതി നേരിട്ടത് കൊടും ക്രൂരത…

 

ന്യൂഡൽഹി: തലസ്ഥാനത്തെ ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ യുവതി കൂട്ടബലാത്സംഗത്തിനിരയായി. ശനിയാഴ്ച പുലർച്ചെയാണ് സംഭവമുണ്ടായത്.

30 വയസുകാരിയായ യുവതിയാണ് പീഡനത്തിന് ഇരയായത്. സംഭവത്തിൽ റെയിൽവേ ജീവനക്കാരൻ ഉൾപ്പെടെ നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തു.

റെയിൽവേ ജോലി വാഗ്ദാനം ചെയ്താണ് പ്രതികൾ യുവതിയെ റെയിൽവേ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയത്. പുലർച്ചെ ഇലക്ട്രിക്കൽ മെയിന്‍റനൻസ് ജീവനക്കാർക്കുള്ള മുറിയിലേക്ക് യുവതിയെ കൂട്ടിക്കൊണ്ടുപോയി രണ്ടു പേർ ചേർന്ന് ബലാത്സംഗം ചെയ്യുകയായിരുന്നു.

ഈ സമയം രണ്ടുപേർ മുറിക്ക് പുറത്ത് കാവൽ നിന്ന് ബലാത്സംഗത്തിന് സൗകര്യം ഒരുക്കിയതായും പോലീസ് പറഞ്ഞു.

സതീഷ് കുമാർ (35), വിനോദ് കുമാർ (38), മംഗൾ ചന്ദ് മീണ (33), ജഗദീഷ് ചന്ദ് (37) എന്നിവരാണ് അറസ്റ്റിലായത്. കുറ്റകൃത്യം നടന്ന് മണിക്കൂറുകൾക്കകം ഇവരെ പോലീസ് പിടൂകൂടുകയായിരുന്നു.

പ്രതികളെ 14 ദിവസത്തെ ജുഡീഷൽ കസ്റ്റഡിയിൽ വിട്ടതായി ഡിസിപി (റെയിൽവേ) ഹരേന്ദ്ര സിംഗ് പറഞ്ഞു.

Related posts

Leave a Comment