ഗോഹട്ടി: ജോലി വാഗ്ദാനം ചെയ്ത് ലൈംഗീക പീഡനത്തിന് ഇരയാക്കിയെന്ന പരാതിയിൽ ആസാം പോലീസ് റെയിൽവെ സഹമന്ത്രി രജെൻ ഗൊഹെയ്നെതിരെ കേസ് രജിസ്റ്റർ ചെയ്തു. സഹോദരിമാർ നൽകിയ പരാതിയിലാണ് മുതിർന്ന ബിജെപി നേതാവു കൂടിയായ രജെൻ ഗൊഹെയ്നെതിരെ കേസെടുത്തിരിക്കുന്നത്.
കഴിഞ്ഞ എട്ടുമാസമായി പെൺകുട്ടികളെ മന്ത്രി പീഡിപ്പിച്ചുവരികയായിരുന്നെന്നാണ് പരാതി. നഗാവ് സ്വദേശിനികളാണ് പീഡനത്തിന് ഇരയായത്. മന്ത്രി തങ്ങളോട് മോശമായി സംസാരിക്കുന്നതിന്റെ ശബ്ദരേഖ പക്കലുണ്ടെന്ന് പെൺകുട്ടികൾ പറയുന്നു. 1999 മുതൽ നഗാവ് ലോക്സഭാ മണ്ഡലത്തിൽനിന്നുള്ള എംപിയാണ് രജെൻ ഗൊഹെയ്ൻ.