ചൊവ്വാഴ്ച്ചയാണ് ഓപ്പറേഷൻ തിയേറ്ററിൽവച്ച് ജനറൽ സർജറി വിഭാഗത്തിലെ അസിസ്റ്റന്റ് പ്രഫസർ ഡോ.ഹബീബ് മുഹമ്മദ് എംബിബിഎസ് വിദ്യാർഥിനിയെ കയറിപ്പിടിക്കാൻ ശ്രമിച്ചത്. സംഭവശേഷം കാന്പസിൽ നിന്നും രക്ഷപ്പെട്ട ഡോകടർ വീണ്ടും ആശുപത്രിയിലെത്തിയപ്പോൾ പോലീസ് അറസറ്റ് ചെയ്യുകയായിരുന്നു. ഇയാൾക്കു കോടതി ജാമ്യം നൽകിയിരുന്നു.
കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ തീപ്പൊള്ളലേറ്റ് ചികിത്സയിലായിരുന്ന സ്ത്രീയുടെ ചിത്രം പകർത്തിയ കേസിൽ വകുപ്പുതല ശിക്ഷനടപടിയുടെ ഭാഗമായാണ് ഒരു വർഷം മുന്പ് ഡോ.ഹബീബ് മുഹമ്മദ് തൃശൂർ മെഡിക്കൽ കോളജിലെത്തിയത്. തൃശൂർ മെഡിക്കൽ കോളജ് പീഡനപരാതിയിൽ പോലീസ് കേസെടുത്തിട്ടുണ്ട്. നേരത്തെ കോഴിക്കോട് കേസിൽ പോലീസ് കേസെടുക്കുകയും ചാർജ് ഷീറ്റ് നൽകുകയും ചെയ്തിട്ടും ഒരു തുടർനടപടിയും ഉണ്ടായിരുന്നില്ല.
അതേസമയം ഡോ.ഹബീബ് മുഹമ്മദിനെ തൃശൂർ മെഡിക്കൽ കോളജ് കോന്പൗണ്ടിൽ കാലുകുത്തിക്കില്ലെന്നാണ് വിദ്യാർഥികളുടെ നിലപാട്. സസ്പെൻഷൻ കാലാവധി കഴിഞ്ഞാലും ഡോ.ഹബീബ് മുഹമ്മദിനെ മടക്കിയെടുക്കരുതെന്നും ഒരു കാരണവശാലും തിരിച്ചുവിളിക്കരുതെന്നും ആവശ്യപ്പെട്ട് വിദ്യാർഥികൾ പ്രിൻസിപ്പലിന്റെ ഓഫീസിനു മുന്നിൽ പഠിപ്പു മുടക്കി സമരം നടത്തി. ഇന്ന് അടിയന്തിര പിടിഎ കമ്മിറ്റി യോഗവും വകുപ്പുതല മേധാവികളുടേയും ഉദ്യോഗസ്ഥരുടെയും യോഗവും പ്രിൻസിപ്പലിന്റെ നേതൃത്വത്തിൽ ചേരുന്നുണ്ട്.