കോഴിക്കോട്: യുവതിയെ വിദേശത്ത് കെട്ടിയിട്ട് പീഡിപ്പിച്ച സംഭവത്തില്‍ പ്രതിയുടെ വ്യാപാര ഇടപാടുകളെക്കുറിച്ചും പോലീസ് അന്വേഷണം. പ്രതി ദുബൈയിലെ വ്യാപാരിയായ എം.ടി.കെ. അഹമ്മദിനെതിരെയാണ് നാദാപുരം പോലീസ് കേസ് എടുത്തിരിക്കുന്നത്.
ഇയാളെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായി പോലീസ് അറിയിച്ചു. ഇയാളെ മുന്‍പ് നാട്ടില്‍ വച്ച് ക്വട്ടേഷന്‍ സംഘം തട്ടികൊണ്ടുപോയതായുള്ള പരാതി പോലീസിന് ലഭിച്ചിരുന്നു. വ്യാപാര തര്‍ക്കങ്ങളെ തുടര്‍ന്നായിരുന്നു ഈ തട്ടികൊണ്ടുപോകലെന്നായിരുന്നു പോലീസ് അന്വേഷണത്തില്‍ വ്യക്തമായത്.
2021 ഫെബ്രുവരിആറിനായിരുന്നു ഈ സംഭവം. എന്നാല്‍ പോലീസ് അന്വേഷണം നടക്കുന്നതിനിടെ ഇയാള്‍ മൂന്നാം ദിവസം നാട്ടില്‍ തിരിച്ചെത്തി. മലപ്പുറത്ത് അഞ്ജാത കേന്ദ്രത്തില്‍ താമസിപ്പിച്ച തന്നെ മൂന്നാം ദിവസം രാമനാട്ടുകരയില്‍ ഇറക്കി വിടുകയും അവിടെ നിന്നു കെഎസ്ആര്‍ടിസി ബസില്‍ നാട്ടിലെത്തുകയുമായിരുന്നുവെന്നാണ് ഇയാള്‍ പോലീസിന് നല്കിയ മൊഴി.
ഈ സംഭവത്തില്‍ ഇതുവരെ ദുരൂഹത നീങ്ങിയിട്ടില്ല. ഇതിനിടയിലാണ് കഴിഞ്ഞ ദിവസം ഇയാള്‍ക്കെതിരേ പീഡന പരാതി ഉയര്‍ന്നിരിക്കുന്നത്. ഈ കേസിലെ അന്വേഷണം എന്താകുമെന്നാണ് ഇനി അറിയാനുള്ളത്.കൊച്ചി സ്വദേശിയായ യുവതിയെ ദുബായിൽവെച്ച് കെട്ടിയിട്ട് പീഡിപ്പിച്ചുവെന്നാണ് ഇപ്പോള്‍ അഹമ്മദിനെതിരേ ഉയര്‍ന്നിരിക്കുന്ന പരാതി.
സഹോദരിയുടെ സുഹൃത്തും ബിസിനസ് പങ്കാളിയുമായ അഹമ്മദ് അബ്ദുള്ള വ്യാപാരാവശ്യത്തിനായി വിളിച്ചുവരുത്തി ക്രൂരമായി പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. പീഡനത്തെ കുറിച്ച് ദുബായിൽ പരാതി നൽകിയാല് കള്ളക്കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി. പിന്നീട് 25 ലക്ഷം രൂപ വാഗ്ദാനം ചെയ്ത് ഒത്തിതീർപ്പാക്കാന്‍ ശ്രമിച്ചുവെന്നും പരാതിയില്‍ പറയുന്നു. വടകര റൂറൽ എസ്പി ക്ക് നൽകിയ പരാതിയിലാണ് കേസെടുത്തത്.